മൂന്ന് ട്രോളി ബാഗുകളിലായി 47 കിലോ കഞ്ചാവ്; യുവാവും യുവതിയും പാലക്കാട് പിടിയിൽ

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി യുവതിയെയും യുവാവിനെയും പിടികൂടി. 47.7 കിലോ ഗ്രാം കഞ്ചാവുമായി ബംഗാൾ സ്വദേശികളായ യുവതിയും യുവാവുമാണ് പിടിയിലായത്. ഹൂഗ്ലി സ്വദേശികളായ സജൽ ഹൽദാർ, ലൗലി മലാകർ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്
മൂന്ന് ട്രോളി ബാഗുകളിലായാണ് ഇവർ കഞ്ചാവ് എത്തിച്ചത്. പാലക്കാട് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും റെയിൽവേ പോലീസ് ഡാൻസാഫ് സ്‌ക്വാഡും എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്
ഇന്ന് രാവിലെ പാലക്കാട് എത്തിയ സന്ത്രഗച്ചി-മംഗലാപുരം വിവേക് എക്‌സ്പ്രസിൽ നിന്നാണ് ഇവരെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് 24 ലക്ഷം രൂപയോളം വില വരും. കണ്ണൂരിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവ് എന്നാണ് ഇവർ അറിയിച്ചത്.
The post മൂന്ന് ട്രോളി ബാഗുകളിലായി 47 കിലോ കഞ്ചാവ്; യുവാവും യുവതിയും പാലക്കാട് പിടിയിൽ appeared first on Metro Journal Online.