Gulf

സൗദിയില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണമെന്ന നെതന്യാഹുവിന്റെ പ്രസ്താവനയെ യുഎഇ അപലപിച്ചു

അബുദാബി: സൗദി അറേബ്യക്ക് അകത്ത് ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയാണ് വേണ്ടത് എന്ന ഇസ്രായേലി പ്രധാനമന്ത്രി ബെന്‍ജമിന്‍ നെതന്യാഹുവിന്റെ പ്രസ്താവനയെ യുഎഇ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. സൗദിയുടെ അഖണ്ഡതയെയും സുരക്ഷയെയും സുസ്ഥിരതയെയും പരമാധികാരത്തെയും ബാധിക്കുന്ന ഇത്തരം ഭീഷണികളെ സൗദിക്കൊപ്പം ചേര്‍ന്നുനിന്ന് ചെറുക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഖലീഫ ഷഹീന്‍ മറാര്‍ വ്യക്തമാക്കി.

 

സൗദിയുടെ പരമാധികാരത്തെ ബാധിക്കുന്ന ഇത്തരം അധിനിവേശപരമായ പ്രസ്താവനകള്‍ അംഗീകരിക്കാവുന്നതല്ല. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങളെ ഹനിക്കുന്നതോ, അവരെ സ്വന്തം രാജ്യത്ത് നിന്നും ആട്ടിയോടിക്കാന്‍ ലക്ഷ്യമിട്ടുള്ളതോ ആയ യാതൊരു നടപടിയെയും യുഎഇ അംഗീകരിക്കില്ലെന്നും അത്തരം പ്രസ്താവനകളെ രാജ്യം തള്ളിക്കളയുന്നതായും മന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button