പോക്സോ കേസ് അതിജീവിതയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയായ പെൺകുട്ടിയെ വീട്ടിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. പെൺകുട്ടി ആൺസുഹൃത്തിന്റെ മർദനത്തിന് ഇരയായെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരും തമ്മിലുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. സംഭവത്തിൽ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
അതീവ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പാണ് പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. കഴുത്തിൽ കയർ കുരുക്കിയ നിലയിലായിരുന്നു. കൈ മുറിഞ്ഞിട്ടുണ്ട്. അർധ നഗ്നയായ നിലയിലാണ് പെൺകുട്ടിയെ കണ്ടത്. ഇതിനാൽ പീഡനശ്രമവും പോലീസ് സംശയിക്കുന്നുണ്ട്.
ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ആൺസുഹൃത്ത് പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. ഈ സമയത്ത് കുട്ടിയുടെ അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നില്ല. തന്റെ മർദനത്തിൽ പെൺകുട്ടി മരിച്ചെന്ന് തോന്നിയതിനെ തുടർന്ന് പുലർച്ചെ നാല് മണിയോടെയാണ് ആൺസുഹൃത്ത് വീട്ടിൽ നിന്ന് മുങ്ങിയത്. പിന്നീട് ബന്ധു വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ ബോധരഹിതയായി കണ്ടത്.
The post പോക്സോ കേസ് അതിജീവിതയെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ സംഭവം; ആൺസുഹൃത്ത് കസ്റ്റഡിയിൽ appeared first on Metro Journal Online.