Kerala

പോലീസ് തന്നെ കുറ്റാരോപിതരാകുന്നു; സംസ്ഥാനത്തെ നിയമവാഴ്ച തന്നെ തകർന്നുവെന്ന് കുഞ്ഞാലിക്കുട്ടി

ഉന്നത പോലീസുദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളും അതുണ്ടാക്കുന്ന പ്രകമ്പനങ്ങളും ഭീകരമാണെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. നിയമവാഴ്ച തന്നെ തകർന്ന അവസ്ഥയിലാണ്. പോലീസ് തന്നെ കുറ്റാരോപിതരാകുന്നു. കേരളത്തിൽ അധികം കാണാത്ത സംഭവമാണിത്.

സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ എല്ലാ റാങ്കിലുമുള്ള പോലീസുകാർ ഉൾപ്പെടുന്നു. ഇത് സുപ്രധാനമായ വിഷയമാണെന്നും പ്രതിപക്ഷം ഇത് ഗൗരവമായി എടുക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

പ്രതിപക്ഷ സമരത്തെ അടിച്ചമർത്താൻ സർക്കാർ ശ്രമിക്കുകയാണ്. അനുദിനം വഷളാകുകയാണ് സംസ്ഥാനത്തെ സ്ഥിതി. മുസ്ലിം ലീഗും സമരങ്ങളും പ്രതിഷേധങ്ങളും ക്യാമ്പയിനും നടത്തും. ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ചയിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button