Kerala
കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരണം; തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു

എരുമേലി: കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി രണ്ടുപേർക്ക് ദാരുണാന്ത്യം. എരുമേലി ടൗണിൽ തുണ്ടിയിൽ ഷൈബുവിന്റെ പുരയിടത്തിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. വൃത്തിയാക്കാൻ ഇറങ്ങിയപ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെട്ട തൊഴിലാളിയും അദ്ദേഹത്തെ രക്ഷിക്കാനിറങ്ങിയ വ്യക്തിയുമാണ് മരിച്ചു. മുക്കട സ്വദേശിയായ അനീഷ്, രക്ഷിക്കാനെത്തിയ എരുമേലി സ്വദേശി ഗോപകുമാർ (50) എന്നിവരാണ് മരിച്ചത്.
കിണറിന് 35 അടി താഴ്ചയുള്ളതായി പ്രദേശവാസികൾ പറഞ്ഞു. കിണറ്റിൽ മൂന്നടിയിൽ താഴെ വെള്ളം മാത്രമാണ് ഉണ്ടായിരുന്നത്. ഇരുവരുടേയും മൃതദേഹം എരുമേലി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
The post കിണർ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടി മരണം; തൊഴിലാളിയും രക്ഷിക്കാനിറങ്ങിയ ആളും മരിച്ചു appeared first on Metro Journal Online.