Kerala
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി, വെറുതെവിട്ടു

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. മലപ്പുറം വലിയ പറമ്പ് സ്വദേശി പി അക്ഷയ്നെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി വെറുതെവിട്ടത്.
വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയിട്ടില്ലെന്നും യുവാവിൽ സ്വാഭാവ ദൂഷ്യം ആരോപിച്ച് പരാതിക്കാരിയാണ് പിൻമാറിയതെന്നും കോടതി കണ്ടെത്തി. പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച കോടതി യുവാവിനെ വെറുതെ വിടുകയായിരുന്നു
2022 മെയ് മാസത്തിൽ പരിചയപ്പെട്ട 20കാരിയെ വിവാഹ വാഗ്ദാനം നൽകി നവംബർ മാസം മുതൽ 2023 ജനുവരി മാസം വരെ പീഡിപ്പിച്ചെന്നാണ് പരാതി. മലപ്പുറം വനിതാ പോലീസ് സെൽ ആണ് കേസ് രജിസ്റ്റർ ചെയ്തത്
The post വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി; യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി, വെറുതെവിട്ടു appeared first on Metro Journal Online.