Kerala
തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികൾ; കുറുവ സംഘത്തിലെ രണ്ട് പേർ ഇടുക്കിയിൽ പിടിയിൽ

കുറുവ സംഘത്തിലെ രണ്ട് പേർ ആലപ്പുഴ മണ്ണഞ്ചേരി പോലീസിന്റെ പിടിയിൽ. തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികളാണ് പിടിയിലായത്. കറുപ്പയ്യ, നാഗരാജു എന്നിവരെയാണ് പിടികൂടിയത്. ഇടുക്കി രാജകുമാരിയിൽ നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതേസമയം ഇവർക്കെതിരെ നിലവിൽ കേരളത്തിൽ കേസുകളില്ല. മണ്ണഞ്ചേരിയിൽ രജിസ്റ്റർ ചെയ്ത കുറുവ സംഘത്തിനെതിരായ കേസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തതാണ് ഇവർ.
തുടർന്നുള്ള അന്വേഷണത്തിലാണ് തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ ഉള്ളവരാണെന്ന് അറിയുന്നത്. ഇവരെ തമിഴ്നാട് പോലീസിന് കൈമാറും.
The post തമിഴ്നാട് പോലീസിന്റെ പിടികിട്ടാപ്പുള്ളികൾ; കുറുവ സംഘത്തിലെ രണ്ട് പേർ ഇടുക്കിയിൽ പിടിയിൽ appeared first on Metro Journal Online.



