Kerala

ഒരു വിഐപിയുടെ മകളാണെങ്കിൽ പോലീസ് ഇങ്ങനെ കാണിക്കുമോ; കാസർകോട്ടെ ഇരട്ട മരണത്തിൽ ഹൈക്കോടതി

കാസർഗോഡ് പൈവളിഗെയിലെ 15 കാരിയുടെയും അയൽവാസിയായ യുവാവിന്റെയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടന്നത്. കൂടുതൽ പരിശോധനയ്ക്കായി ഇരുവരുടെയും സാമ്പിളുകൾ ഫോറൻസിക് ലാബിലേക്ക് അയച്ചു. മൃതദേഹങ്ങൾക്ക് 26 ദിവസത്തെ പഴക്കമാണ് കണ്ടെത്തിയിരിക്കുന്നത്.

എന്നാൽ ആത്മഹത്യ യിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് പോലീസിന് വ്യക്തയില്ല. ഇരുവരുടെയും മൊബൈൽ ഫോണുകൾ സൈബർ വിഭാഗത്തിന് കൈമാറി. അതേസമയം, മരിച്ച പത്താം ക്ലാസുകാരി ശ്രേയയുടെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് വന്നു. കേസ് പരിഗണിച്ച കോടതി പോലീസിനെയും രൂക്ഷമായി വിമർശിച്ചു. ഒരു വിഐപിയുടെ മകൾ ആയിരുന്നെങ്കിൽ പോലീസ് ഇങ്ങനെ കാണിക്കുമോയെന്ന് കോടതി ചോദിച്ചു.

പെൺകുട്ടിയെ കാണാതായതുമുതൽ കണ്ടെത്താൻ എടുത്ത കാലതാമസമാണ് കോടതിയുടെ വിമർശനത്തിന് ഇടയാക്കിയത്. നിയമത്തിന് മുന്നിൽ വിവിഐപിയും തെരുവിൽ താമസിക്കുന്നവരും തുല്യരാണ്. അന്വേഷണ ഉദ്യോഗസ്ഥൻ നാളെ ഹൈക്കോടതിയിൽ കേസ് ഡയറിയുമായി ഹാജറാകണമെന്നും കോടതി പറഞ്ഞു. ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തിരച്ചിലിലാണ് ഇവരെ വീടിന് 200 മീറ്റർ ചുറ്റളവിലുള്ള സ്ഥലത്ത് നിന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

The post ഒരു വിഐപിയുടെ മകളാണെങ്കിൽ പോലീസ് ഇങ്ങനെ കാണിക്കുമോ; കാസർകോട്ടെ ഇരട്ട മരണത്തിൽ ഹൈക്കോടതി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button