Kerala
സൂരജ് വധക്കേസ്: ശിക്ഷിക്കപ്പെട്ടവർക്കായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് എംവി ജയരാജൻ

ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്കായി അപ്പീൽ പോകുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ശിക്ഷിക്കപ്പെട്ടവർ കുറ്റവാളികളാണെന്ന് ഞങ്ങൾ കാണുന്നില്ല. ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരെ രക്ഷിക്കാനായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും ജയരാജൻ പറഞ്ഞു
പ്രതികളുടെ നിരപരാധിത്വം തെളിയിക്കാനായി പരിശ്രമിക്കും. പാർട്ടിയുടെ ഏരിയാ സെക്രട്ടറിയെ അടക്കം കേസിൽ പ്രതിയാക്കി കളഞ്ഞു. ഇപ്പോൾ പ്രതികളായവർ ആളുകളെ കൊന്നുവെന്ന് പറഞ്ഞാൽ ജനം വിശ്വസിക്കില്ല
പ്രതികളിൽ ഒരാളെ നേരത്തെ തന്നെ കോടതി കുറ്റവിമുക്തമാക്കിയതാണ്. 9 പേരിൽ ഒരാളെ ജീവപര്യന്തത്തിനല്ല ശിക്ഷിച്ചതെന്നും ജയരാജൻ പറഞ്ഞു.
The post സൂരജ് വധക്കേസ്: ശിക്ഷിക്കപ്പെട്ടവർക്കായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് എംവി ജയരാജൻ appeared first on Metro Journal Online.