പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസെടുത്തു

ഇടുക്കി പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫിനെതിരെയാണ് കേസ്. ജില്ലാ കലക്ടറുടെ നിരോധനാജ്ഞ ലംഘിച്ച് നിർമാണം നടത്തിയതിനാണ് കേസെടുത്തത്
പീരുമേട് എൽആർ തഹസിൽദാറുടെ പരാതിയിൽ വണ്ടിപ്പെരിയാർ പോലീസാണ് കേസെടുത്തത്. കയ്യേറ്റ ഭൂമിയിൽ പണിത കുരിശ് ഇന്നലെ റവന്യു സംഘം പൊളിച്ചു നീക്കിയിരുന്നു. മൂന്നാറിനും വാഗമണ്ണിനും പുറമെ പരുന്തുംപാറയിലും വ്യാപക കയ്യേറ്റമുണ്ടെന്ന് ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു
സജിത്ത് ജോസഫിന്റെ ഉടമസ്ഥതയിൽ പരുന്തുംപാറയിലുള്ള മൂന്നേക്കർ മുപ്പത്തിയൊന്ന് സെന്റ് ഭൂമിയിൽ കയ്യേറ്റമുണ്ടെന്നും വൻകിട റിസോർട്ട് നിർമിച്ചതായും കണ്ടെത്തിയിരുന്നു. ജില്ലാ കലക്ടർ സ്‌റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നിർമാണം തുടർന്നതോടെയാണ് കുരിശ് പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്.
The post പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചയാൾക്കെതിരെ കേസെടുത്തു appeared first on Metro Journal Online.