പറഞ്ഞത് തെറ്റായി പോയി, പാർട്ടിക്ക് പൂർണമായും വിധേയനാണ്: നിലപാട് മയപ്പെടുത്തി പത്മകുമാർ

സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തിൽ നടത്തിയ പരസ്യപ്രതികരണത്തിൽ നിലപാട് മയപ്പെടുത്തി എ പത്മകുമാർ. പറഞ്ഞത് തെറ്റായി പോയി. അതിന്റെ പേരിൽ അച്ചടക്ക നടപടി വന്നാലും വിഷമമില്ല. കേഡറിന് തെറ്റ് പറ്റിയാൽ തിരുത്തുന്ന പാർട്ടിയാണ് സിപിഎം
ബിജെപി നേതാക്കൾ വന്ന് തന്നെ രാഷ്ട്രീയം പഠിപ്പിക്കേണ്ട. മുതിർന്ന നേതാക്കളിൽ പലരും വിളിച്ചു. നാളെ നടക്കുന്ന ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും. അമ്പത് വർഷത്തിലേറെ പ്രവർത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്നപ്പോൾ വൈകാരികമായി പ്രതികരിച്ചതാണ്
പാർട്ടിക്ക് പൂർണമായും വിധേയനാണ്. ബിജെപിക്കാർ രാഷ്ട്രീയ ഭിക്ഷാംദേഹികളാണ്. തന്റെ പേരിൽ പ്രശസ്തരാകാനാണ് ബിജെപി ജില്ലാ നേതാക്കൾ ശ്രമിച്ചത്. അതുകൊണ്ടാണ് താൻ ഇല്ലാത്ത സമയത്ത് വീട്ടിൽ വന്ന് ഫോട്ടോ എടുത്തതെന്നും പത്മകുമാർ പറഞ്ഞു.
The post പറഞ്ഞത് തെറ്റായി പോയി, പാർട്ടിക്ക് പൂർണമായും വിധേയനാണ്: നിലപാട് മയപ്പെടുത്തി പത്മകുമാർ appeared first on Metro Journal Online.