പെൺകുട്ടികളും സ്ത്രീകളും ഇരകളാകുന്ന കേസുകളിൽ പോലീസ് സത്വര നടപടി സ്വീകരിക്കണം: ഹൈക്കോടതി

പെൺകുട്ടികളോ സ്ത്രീകളോ ഇരകളാകുന്ന കേസുകളിൽ പോലീസ് സത്വര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. കാസർകോട്ടെ 15കാരിയുടെ മരണം സംബന്ധിച്ച ഹർജിയിലാണ് കോടതി നിർദേശം. എല്ലാ കുട്ടികളും പ്രധാനമാണ്. ഏതൊരു കുറ്റകൃത്യം സംഭവിച്ചാലും അടിയന്തരമായി ഇടപെടണം.
കാസർകോട് കാണാതെ പോയത് 15 വയസുള്ള കുട്ടിയെയാണ്. അത് പോക്സോ കേസായി പരിഗണിക്കാമായിരുന്നു. എന്നാൽ സ്ത്രീയെന്ന പരിഗണനയിലാണ് പോലീസ് കേസ് അന്വേഷിച്ചത്. കുട്ടി ഒളിച്ചോടി പോയെന്ന വാദം അംഗീകരിക്കാനാകില്ല. കുട്ടിയെ കണ്ടെത്തുന്നതിൽ പോലീസിന് നിഷ്ക്രിത്വം സംഭവിച്ചോ എന്നാണ് പരിശോധിക്കുന്നതെന്നും കോടതി പറഞ്ഞു
പൈവളിഗെയിലെ 15കാരിയുടെയും 42കാരനായ ഓട്ടോ ഡ്രൈവറുടെയും മരണത്തിൽ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഫെബ്രുവരി 12നാണ് 15കാരിയെയും ഓട്ടോ ഡ്രൈവറായ പ്രദീപിനെയും കാണാതായത്. ദിവസങ്ങൾക്ക് ശേഷം മാർച്ച് 9നാണ് ഇരുവരുടെയും മൃതദേഹങ്ങൾ ലഭിച്ചത്.
The post പെൺകുട്ടികളും സ്ത്രീകളും ഇരകളാകുന്ന കേസുകളിൽ പോലീസ് സത്വര നടപടി സ്വീകരിക്കണം: ഹൈക്കോടതി appeared first on Metro Journal Online.