Kerala
നിപ രോഗബാധയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ 15 വയസുകാരി ചികിത്സയിൽ

നിപ രോഗബാധയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂരിൽ 15 വയസുകാരി ചികിത്സയിൽ പെരിന്തൽമണ്ണ സ്വദേശിയായ പെൺകുട്ടിയെയാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രിയാണ് കുട്ടിയെ ഐസോലേഷൻ വാർഡിൽ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിന് അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംസ്ഥാനത്ത് അടുത്തിടെ നാല് നിപ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. നിപയുടെ കാര്യത്തിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രോഗവ്യാപനം തടയാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
The post നിപ രോഗബാധയെന്ന് സംശയം; തൃശ്ശൂർ മെഡിക്കൽ കോളേജിൽ 15 വയസുകാരി ചികിത്സയിൽ appeared first on Metro Journal Online.