Kerala

അപകീർത്തി പരാമർശം; വേണുഗോപാലിന്‍റെ പരാതിയിൽ ശോഭാ സുരേന്ദ്രനെതിരേ കേസെടുക്കാൻ ഉത്തരവ്

ആലപ്പുഴ: അപകീർത്തി പരാമർശത്തിൽ ബിജെപി നേതാവ് ശേഭാ സുരേന്ദ്പനെതിരേ കേസെടുക്കാൻ ഉത്തരവിട്ട് ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ഷാനാ ബീഗം. എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ.സി. വേണുഗോപാലിന്‍റെ പരാതിയിലാണ് നടപടി.

പാർലമെന്‍റ് തെരഞ്ഞെടുപ്പ് വേളയിൽ സത്യത്തിന്‍റെ കണിക പോലുമില്ലാത്ത അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് കെ.സി. വേണുഗോപാലിനെ ആപകീർത്തിപ്പെടുത്തും വിധം മാധ്യമത്തിൽ അഭിമുഖം നൽകിയെന്നാണ് പരാതി.

പൊതുസമൂഹത്തിൽ വ്യക്തിഹത്യ നടത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ശോഭാ ബോധപൂർവമായി പറഞ്ഞ പച്ച നുണ പിൻവലിച്ച് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ‌ നോട്ടീസ് അയച്ചിരുന്നു. എന്നാൽ സമയ പരിധി കഴിഞ്ഞിട്ടും മാപ്പു പറയാൻ ശോഭാ സുരേന്ദ്രൻ തയാറാകാത്തതിനെതിരേയാണ് ആലപ്പുഴ ഒന്നാ ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വേണുഗോപാൽ ഹർജി ഫയൽ ചെയ്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button