Kerala

ആറ്റുകാല്‍ പൊങ്കാല ഇന്ന്: രാത്രി എട്ടുമണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. രാത്രി എട്ടുമണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഈ സമയത്ത് നഗരാതിര്‍ത്തിക്കുള്ളില്‍ കണ്ടയിനര്‍ വാഹനങ്ങള്‍, ചരക്കു വാഹനങ്ങള്‍ മുതലായവ പ്രവേശിക്കുന്നതിനോ, റോഡുകളിലോ, സമീപത്തോ പാര്‍ക്ക് ചെയ്യുന്നിനോ അനുവദിക്കുന്നതല്ലെന്ന് തിരുവന്തപുരം സിറ്റി പൊലീസ് അറിയിച്ചു.

നിർദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം സിറ്റിയിലെ ഫുട്പാത്തുകള്‍ വിലയേറിയ ടൈലുകള്‍ ഉപയോഗിച്ച് പാകിയിട്ടുള്ളതിനാല്‍ ഫുട്പാത്തുകളില്‍ അടുപ്പുകള്‍ കൂടുവാന്‍ പാടുള്ളതല്ല.

തീപിടുത്തം ഒഴിവാക്കുന്നതിനായി പൊങ്കാല അടുപ്പുകള്‍ക്കു സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാന്‍ പാടുള്ളതല്ല.

വഴിവക്കിലും പുട്പാത്തിലും വാഹന, കാല്‍നടയാത്രയ്ക്ക് തടസ്സുമുണ്ടാക്കുന്ന അനധികൃത കച്ചവടങ്ങള്‍ അനുവദിക്കുന്നതല്ല.

റോഡുകളില്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്‌സ്. പോലീസ്. മറ്റ് അവശ്യ സര്‍വീസുകള്‍ തുടങ്ങിയ വാഹനങ്ങള്‍ കടന്നു പോകുന്ന തിനുള്ള ആവശ്യമായ വഴിസൗകര്യം നല്‍കി മാത്രമേ പൊങ്കാല അടുപ്പുകള്‍ വയ്ക്കാന്‍ പാടുള്ളൂ.

ആറ്റുകാല്‍ ക്ഷേത്രപരിസരത്തുള്ളതും തിരക്ക് അനുഭവപ്പെടുന്നതുമായ പ്രധാന റോഡുകളായ കിള്ളിപ്പാലം -പാടശ്ശേരി – ചിറപ്പാലം ബണ്ട് റോഡ്. അട്ടക്കുളങ്ങര- മണക്കാട്- മാര്‍ക്കറ്റ് റോഡ്, അട്ടക്കുളങ്ങര – കമലേശ്വരം റോഡ്, കമലേശ്വരം – വലിയപള്ളി റോഡ്, കൊഞ്ചിറവിള – ആറ്റുകാല്‍ റോഡ്. ചിറമുക്ക് -ഐരാണിമുട്ടം റോഡ്, കിള്ളിപ്പാലം -അട്ടക്കളങ്ങര റോഡ്, അട്ടക്കുളങ്ങര- ഈഞ്ചക്കല്‍ റോഡ്, വെട്ടിമുറിച്ച കോട്ട – പടിഞ്ഞാറേകോട്ട റോഡ്, മിത്രാനന്ദപുരം – ശ്രീകണ്‌ഠേശ്വരം, പഴവങ്ങാടി – സെന്‍ട്രല്‍ തിയേറ്റര്‍ റോഡ്, പഴവങ്ങാടി – എസ്. പി ഫോര്‍ട്ട് ഹോസ്പിറ്റല്‍ റോഡ്. മേലേ പഴവങ്ങാടി – പവര്‍ഹൗസ് റോഡ്, തകരപ്പറമ്പ് റോഡ്, ശ്രീകണ്‌ഠേശ്വരം- പുന്നപുരം റോഡ്., കൈതമുക്ക് വഞ്ചിയൂര്‍ റോഡ്, വഞ്ചിയൂര്‍ – പാറ്റൂര്‍ റോഡ്, വഞ്ചിയൂര്‍ – നാലുമുക്ക് റോഡ്, ഉപ്പിടാംമൂട് – ചെട്ടിക്കുളങ്ങര- ഓവര്‍ ബ്രിഡ്ജ് റോഡ്, കുന്നുംപുറം – ഉപ്പിടാംമൂട് റോഡ് ഐരാണിമുട്ടം- കാലടി- മരുതൂര്‍ക്കടവ് റോഡ്, ചിറമുക്ക് ചെക്കിട്ടവിളാകം – കൊഞ്ചിറവിള ബണ്ട് റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. ടി പ്രദേശങ്ങളിലെ ഫുട്പാത്തുകളിലും പ്രധാന ജംഗഷനുകളിലും വീതി കുറഞ്ഞ റോഡുകളിലും ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളതല്ല.

പൊങ്കാലയിടാന്‍ ഭക്തജനങ്ങളുമായി വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രധാന റോഡുകളിലോ എം.സി, എം.ജി റോഡുകളിലോ ഒരു കാരണവശാലും പാര്‍ക്ക് ചെയ്യുവാന്‍ പാടുള്ളതല്ല. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ മുന്നറിയിപ്പ് കൂടാതെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്ത് നിയമ നടപടി സ്വീകരിക്കുന്നതാണ്.

പൊങ്കലയര്‍പ്പിച്ചു മടങ്ങുന്ന ഭക്തജനങ്ങള്‍ക്ക് ലഘുപാനീയങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും റോഡില്‍ നിന്നും മാര്‍ഗ്ഗതടസ്സം വരാത്ത രീതിയില്‍ വാഹനങ്ങള്‍ വശങ്ങളിലേക്ക് ഒതുക്കി നിര്‍ത്തേണ്ടതും ഒരു സ്ഥലത്ത് തന്നെ കൂടുതല്‍ വാഹനങ്ങള്‍ ഇതിലേക്ക് നിര്‍ത്തുവാനും പാടുള്ളതല്ല.

പാര്‍ക്കിംഗ് സ്ഥലങ്ങൾ

പൊങ്കാല അര്‍പ്പിക്കുന്നതിനായി ഭക്തജനങ്ങളുമായി വരുന്ന വാഹനങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.

* കരമന കല്‍പാളയം മുതല്‍ നിറമണ്‍കര പട്രോള്‍ പമ്പ് ഭാഗം വരെ റോഡിന്റെ ഇടതുവശം

* ഐരാണിമുട്ടം ഹോമിയോ കോളേജ്,

* ഐരാണിമുട്ടം റിസര്‍ച്ച് സെന്റര്‍

* ഗവ. കാലടി സ്‌കൂള്‍ ഗ്രൗണ്ട്

* മാഞ്ഞാലിക്കുളം ഗ്രൗണ്ട്.

* വലിയപള്ളി പാര്‍ക്കിംഗ്

* ചിറപ്പാലം ഗ്രൗണ്ട്

* നിറമണ്‍കര എന്‍. എസ്. എസ് കോളേജ് ഗ്രൗണ്ട്,

* പാപ്പനംകോട് എന്‍ജിനിയറിംഗ് കോളേജ് ഗ്രൗണ്ട്,

* കൈമനം ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സ് കോമ്പൗണ്ട്

* ദര്‍ശന ആഡിറ്റോറിയം, പാപ്പനംകോട്

* ശ്രീരാഗം ആഡിറ്റോറിയം ഗ്രൗണ്ട്, പാപ്പനംകോട്

* നേമം വിക്ടറി സ്‌കൂള്‍ ഗ്രൗണ്ട്.

* പുന്നമൂട് ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ട്

* പാപ്പനംകോട് എസ്റ്റേറ്റ്

* തിരുവല്ലം ബി. എന്‍.വി സ്‌കൂള്‍ ഗ്രൗണ്ട്

* തിരുവല്ലം ബൈപ്പാസ് റോഡ് പാര്‍ക്കിംഗ് ഗ്രൗണ്ട് -1

* തിരുവല്ലം ബൈപ്പാസ് റോഡ് പാര്‍ക്കിംഗ് ഗ്രൗണ്ട് -2

* എസ്.എഫ്.എസ് സ്‌കൂള്‍, കല്ലുവെട്ടാന്‍കഴി

* മായംകുന്ന്, കോവളം ബിച്ച്

* വി.പി.എസ് മലങ്കര എച്ച്.എസ്.എസ്, വെങ്ങാനൂര്‍ ക്രിക്കറ്റ് ഗ്രൗണ്ട്

* കോട്ടപ്പുറം സെന്റ് മേരീസ് സ്‌കൂള്‍

* തൈയ്ക്കാട് സംഗീത കോളേജ്,

* പൂജപ്പുര ഗ്രൗണ്ട്,

* പൂജപ്പുര എല്‍. ബി. എസ് എന്‍ജിനീയറിംഗ് കോളേജ് ഗ്രൗണ്ട്,

* വഴുതക്കാട് പിടിസി ഗ്രൗണ്ട്,

* ടാഗോര്‍ തിയറ്റര്‍ കോമ്പൗണ്ട്,

* കവടിയാര്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍,

* കേരളാ യൂണിവേഴ്‌സിറ്റി ഓഫീസ്,

* വഴുതക്കാട് വിമന്‍സ് കോളേജ്,

* സെന്റ് ജോസഫ് സ്‌കൂള്‍ ഗ്രൗണ്ട്,

* ജിമ്മി ജോര്‍ജ് സ്റ്റേഡിയം കോമ്പൗണ്ട് വെള്ളയമ്പലം,

* മ്യൂസിയം വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്

* വേള്‍ഡ് മാര്‍ക്കറ്റ്, ആനയറ

പുലര്‍ച്ചെ രണ്ടു മണി മുതല്‍ എത്തുന്ന വാഹനങ്ങള്‍

എംസി റോഡു വഴിയും എന്‍എച്ച് റോഡ് വഴിയും കേശവദാസപുരം ഭാഗത്തു കൂടി കിഴക്കേകോട്ട ഭാഗത്തേക്കു വരുന്ന എല്ലാ വാഹനങ്ങളും ഓവര്‍ ബ്രിഡ്ജ് ഭാഗത്ത് ആള്‍ക്കാരെ ഇറക്കിയ ശേഷം തമ്പാനൂര്‍-പനവിള -ബേക്കറി ജംഗ്ഷന്‍ വഴി പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങള്‍):പൂജപ്പുര ഗ്രൌണ്ട്, പിടിസി ഗ്രൗണ്ട്,സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ (ചെറിയ വാഹനങ്ങള്‍):കേരള യൂണിവേഴ്‌സിറ്റി ഓഫീസ്,വാട്ടര്‍ അതോറിറ്റി കോമ്പൌണ്ട്.സെന്റ് ജോസഫ് സ്‌കൂള്‍.

നെടുമങ്ങാട് ഭാഗത്തു നിന്നും പേരൂര്‍ക്കട, വട്ടിയൂര്‍ക്കാവ് വഴി വരുന്ന വാഹനങ്ങള്‍ വെള്ളയമ്പലം-വഴുതക്കാട് വഴി മേട്ടുക്കടയില്‍ ആള്‍ക്കാരെ ഇറക്കിയ ശേഷം മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍-പനവിള -ബേക്കറി ജംഗ്ഷന്‍ വഴി പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(ചെറിയ വാഹനങ്ങള്‍) തമ്പാനൂര്‍ പൊന്നറ പാര്‍ക്കിന് സമീപം ആള്‍ക്കാരെ ഇറക്കിയ ശേഷം തമ്പാനൂര്‍-പനവിള -ബേക്കറി ജംഗ്ഷന്‍ വഴി പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങള്‍) സാല്‍വേഷന്‍ ആര്‍മി സ്‌കൂള്‍ ചെറിയ വാഹനങ്ങള്‍: ടാഗോര്‍ തിയേറ്റര്‍, സംഗീത കോളേജ്, തൈക്കാട്, സെന്റ് ജോസഫ് സ്‌കൂള്‍, കേരളാ യൂണിവേഴ്‌സിറ്റി ഓഫീസ് ,വാട്ടര്‍ അതോറിറ്റി കോന്പൗണ്ട്.

കാട്ടാക്കട ഭാഗത്തു നിന്നും പൂജപ്പുര വഴി വരുന്ന വലിയ വാഹനങ്ങള്‍ ജഗതി -വിമന്‍ സ് കോളേജ് ജംഗ്ഷന്‍ വഴി മേട്ടുക്കടയെത്തി യാത്രക്കാരെ ഇറക്കിയശേഷം പാര്‍ ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതും, (ചെറിയ വാഹനങ്ങള്‍)തമ്പാനൂര്‍ പൊന്നറ പാര്‍ക്കിന് സമീപം ആള്‍ക്കാരെ ഇറക്കിയ ശേഷം തമ്പാനൂര്‍-പനവിള -ബേക്കറി പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങള്‍):പൂജപ്പുര ഗ്രൌണ്ട് ചെറിയ വാഹനങ്ങള്‍: വിമന്‍സ് കോളേജ്,

നെയ്യാറ്റിന്‍കര ഭാഗത്തു നിന്നും പള്ളിച്ചല്‍ പാപ്പനംകോട് വഴി വരുന്ന വാഹനങ്ങള്‍ കരമന ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങള്‍) നിറമണ്‍കര എന്‍എസ്എസ് കോളേജ്,പാപ്പനംകോട് എസ്റ്റേറ്റ് (ചെറിയ വാഹനങ്ങള്‍) പാപ്പനംകോട് ടഇഠ എഞ്ചിനീയറിംഗ് കോളേജ്, ദര്‍ശന ആഡിറ്റോറിയം പാപ്പനംകോട് ശ്രീരാഗം ആഡിറ്റോറിയം പാപ്പനംകോട്, വിക്ടറി സ്‌കൂള്‍ ഗ്രൗണ്ട് നേമം.

കഴക്കൂട്ടം കോവളം ബൈപ്പാസ് വഴി വരുന്ന എല്ലാ വാഹനങ്ങളും ഈഞ്ചക്കല്‍ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്.(വലിയ വാഹനങ്ങള്‍) :തിരുവല്ലം ബൈപ്പാസ് പാര്‍ക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാര്‍ക്കിംഗ് ഗ്രൌണ്ട്-2, ആനയറ വേള്‍ഡ് മാര്‍ക്കറ്റ്. (ചെറിയ വാഹനങ്ങള്‍) തിരുവല്ലം ബിഎന്‍വി സ്‌കൂള്‍, ഐരാണിമുട്ടം ഹോമിയോ കോളേജ് . ആനയറ വേള്‍ഡ് മാര്‍ക്കറ്റ്, എസ്.എഫ്.എസ് സ്‌കൂള്‍, കല്ലുവെട്ടാന്‍കഴി, മായം കുന്ന്, കോവളം ബീച്ച്, വി.പി.എസ് മലങ്കര, എച്ച്. എസ്.എസ്. വെങ്ങാനൂര്‍.

കോവളം,വെള്ളായണി ഭാഗങ്ങളില്‍ നിന്നും വരുന്ന വലിയ വാഹനങ്ങള്‍ തിരുവല്ലം ജംഗ്ഷനില്‍ നിന്നും എന്‍എച്ച് ബൈപ്പാസ് വഴി ഈഞ്ചക്കല്‍ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. ചെറിയ വാഹനങ്ങള്‍ അമ്പലത്തറ ഭാഗത്ത് യാത്രക്കാരെ ഇറക്കിയ ശേഷം കുമരിചന്ത വഴി പാര്‍ക്കിംഗ് സ്ഥലങ്ങളിലേക്ക് പോകേണ്ടതാണ്. (വലിയ വാഹനങ്ങള്‍) തിരുവല്ലം ബൈപ്പാസ് പാര്‍ക്കിംഗ് ഗ്രൌണ്ട്-1, തിരുവല്ലം ബൈപ്പാസ് പാര്‍ക്കിംഗ് ഗ്രൌണ്ട് 2,ആനയറ വേള്‍ഡ് മാര്‍ക്കറ്റ് (ചെറിയ വാഹനങ്ങള്‍): തിരുവല്ലം ബിഎന്‍വി സ്‌കൂള്‍, എസ്.എഫ്.എസ് സ്‌കൂള്‍, കല്ലുവെട്ടാന്‍കഴി, മായംകുന്ന്, കോവളം ബീച്ച്, വി.പി.എസ് മലങ്കര, എച്ച്. എസ്.എസ്. വെങ്ങാനൂര്‍.

പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങളുമായി കൊല്ലം. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്,വര്‍ക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപ്പാസ് റോഡില്‍ ചാക്ക ഭാഗത്ത് നിന്ന് തിരിഞ്ഞ് ആള്‍സെയിന്‍സ് -വേളി പെരുമാതുറ വഴിയുള്ള തീരദേശറോഡു വഴിയും വെഞ്ഞാറമൂട്, കിളിമാനൂര്‍.കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചക്കല്‍ ചാക്ക – കഴക്കൂട്ടം ബൈപ്പാസ് റോഡ് വഴി വെട്ടുറോഡ് ഭാഗത്തെത്തിയും പോകേണ്ടതാണ്.

പൊങ്കാല ദിവസം എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട യാത്രക്കാര്‍ യാത്ര മുന്‍കൂട്ടി ക്രമീകരിക്കേണ്ടതും, തീരദേശ റോഡു വഴി എയര്‍പോര്‍ട്ടിലേക്ക് പോകേണ്ടതുമാണ്.

തിരുവനന്തപുരം സിറ്റി പോലീസിന്റെ മേല്‍ പറഞ്ഞ ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കേണ്ടതാണ്.ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും താഴെപ്പറയുന്ന ഫോണ്‍ നമ്പരുകളില്‍ അറിയിക്കേണ്ടതാണ്.

ഫോണ്‍ നമ്പരുകള്‍ :-

0471-2558731
9497930055
9497987002
9497987001
9497990005
9497990006

The post ആറ്റുകാല്‍ പൊങ്കാല ഇന്ന്: രാത്രി എട്ടുമണിവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button