Kerala

സർക്കാരിന് എന്തോ ഒളിക്കാനുണ്ട്

എഡിജിപി ആർഎസ്എസ് നേതാക്കളെ കണ്ടതിൽ നിഗൂഢതയുണ്ടെന്ന് കെസി വേണുഗോപാൽ. സർക്കാരും മുഖ്യമന്ത്രിയും വിശ്വാസമർപ്പിക്കുന്ന ഉദ്യോഗസ്ഥനാണ് എഡിജിപിയെന്നും സിപിഎം എന്തുകൊണ്ടാണ് ഇത് ലളിതമായി എടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ലെന്നും വേണുഗോപാൽ പറഞ്ഞു. എന്തായിരുന്നു ഡീൽ എന്ന് തുറന്നുപറയണം സർക്കാരിനും സിപിഎമ്മിനും എന്തോ ഒളിക്കാനുണ്ട്.

ഉത്തരവാദിത്തപ്പെട്ട പാർട്ടി നേതാക്കൾ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് നിർഭാഗ്യകരം.സുതാര്യത ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായിരുന്നു. എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നത് ദുരൂഹമാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. മുകേഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. അത് അതത് പാർട്ടികളുടെ ധാർമികതയുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് വ്യക്തമാക്കിയത്.

തൃശ്ശൂർ പൂരം കലക്കിയതിൽ അന്വേഷണ രീതി തന്നെ തെറ്റെന്നും കെസി വേണുഗോപാൽ പറഞ്ഞു. പൂരത്തിന്റെ പൂർണ്ണ ചുമതല എഡിജിപിക്കായിരുന്നു.
അയാൾ തന്നെ അന്വേഷണം നടത്തിയാൽ അത് എങ്ങനെയാണ് ശരിയാവുന്നത്. സർക്കാർ ചെയ്തത് തെറ്റായ കാര്യമാണ്. പോലീസിൽ സംഘപരിവാർ വൽക്കരണം ഉണ്ടെന്ന് ആദ്യം പറഞ്ഞത് വയനാട്ടിലെ സിപിഐ ആണെന്നും കെസി വേണുഗോപാൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button