Kerala

തുഷാർ ഗാന്ധിയെ ആർഎസ്എസ് പ്രവർത്തകർ തടഞ്ഞ സംഭവം; രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ

മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയെ ബിജെപി-ആർഎസ്എസ് നേതാക്കൾ തടഞ്ഞ സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ. കേരളത്തിന് അപമാനകരമായ സംഭവമാണ് നടന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. ഹീനമായ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പ് നൽകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതികരിച്ചു

ഗോഡ്‌സെയുടെ പ്രേതമാണ് ബിജെപിയെയും ആർഎസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തമസ്‌കരിച്ച് ഗോഡ്‌സെയെ വാഴ്ത്തുന്ന വർഗീയ ശക്തികൾക്ക് കേരളത്തിന്റെ മതേതര മണ്ണിൽ സ്ഥാനമില്ലെന്നും സുധാകരൻ പറഞ്ഞു. സംഘ്പരിവാർ നടപടിക്ക് നീതികരണമില്ലെന്നായിരുന്നു വി എം സുധീരന്റെ പ്രതികരണം

സംഭവം ജനാധിപത്യ കേരളത്തിന് അപമാനകരമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കുമെന്ന ആർഎസ്എസ്, ബിജെപി അജണ്ട കേരളത്തിൽ വിലപ്പോകില്ല. സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കുറ്റക്കാർക്കെതിരെ ചെറുവിരൽ അനക്കാത്ത പോലീസ് നടപടി അത്ഭുതപ്പെടുത്തുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button