സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല; വിവാദ പരാമർശവുമായി പിഎംഎ സലാം

വിവാദ പരാമർശവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് സലാം പറഞ്ഞു. സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല. തുല്യമാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ്.
സമൂഹത്തിൽ കയ്യടി കിട്ടാനാണ് ഈ വാദം ചിലർ ഉയർത്തുന്നതെന്നും മലപ്പുറം എടക്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോൾ സലാം പറഞ്ഞു. ഇക്കാര്യത്തിൽ മുസ്ലിം ലീഗിന് വ്യക്തമായ നയമുണ്ട്. സ്ത്രീക്ക് സാമൂഹ്യനീതിയാണ് വേണ്ടത്
സ്ത്രീക്കും പുരുഷനും തുല്യനീതി വേണം. ജൻഡർ ഇക്വാലിറ്റി അല്ല, ജൻഡർ ജസ്റ്റിസ് എന്നതാണ് ലീഗ് നയം. സ്ത്രീയും പുരുഷനും എല്ലാ നിലയ്ക്കും തുല്യമാണെന്ന് പറയാൻ കഴിയുമോ. ബസിൽ സ്ത്രീക്ക് പ്രത്യേക സീറ്റില്ലേ. സ്‌കൂളിൽ പോലും ഇരിക്കുന്നത് ഒരേ ബെഞ്ചിലാണോ എന്നു തുടങ്ങിയ വാദങ്ങളും ലീഗ് നേതാവ് നിരത്തി.
The post സ്ത്രീയും പുരുഷനും തുല്യരാണെന്ന് ലോകം അംഗീകരിച്ചിട്ടില്ല; വിവാദ പരാമർശവുമായി പിഎംഎ സലാം appeared first on Metro Journal Online.