Kerala
ബാലുശ്ശേരിയിൽ ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിത്തം; കട കത്തിനശിച്ചു

കോഴിക്കോട് ബാലുശ്ശേരിയിൽ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം. ഗൃഹോപകരണങ്ങൾ വിൽക്കുന്ന ശരണ്യ ഹോം അപ്ലയൻസിനാണ് തീപിടിത്തമുണ്ടായത്
ഇന്നലെ രാത്രി 12.30ഓടെയാണ് തീപിടിത്തമുണ്ടായത്. കട പൂർണമായും കത്തിനശിച്ചു
ബാലുശ്ശേരിയിൽ നിന്നും പേരാമ്പ്രയിൽ നിന്നും ഫയർ ഫോഴ്‌സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തിൽ ആളപായമില്ല.
The post ബാലുശ്ശേരിയിൽ ഗൃഹോപകരണ സ്ഥാപനത്തിൽ തീപിടിത്തം; കട കത്തിനശിച്ചു appeared first on Metro Journal Online.