National

രാജ്യം വികസനത്തിന്റെ പാതയിൽ; പുതിയ ആശയങ്ങളുടെ ആഗോളകേന്ദ്രമായി ഇന്ത്യയെ മാറ്റും: രാഷ്ട്രപതി

രാജ്യം വികസനത്തിന്റെ പാതയിലെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേന്ദ്രം എല്ലാവർക്കും തുല്യ പരിഗണന നൽകുന്നുവെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കെ രാഷ്ട്രപതി പറഞ്ഞു. മധ്യവർഗക്കാർക്ക് സ്വന്തമായി വീടെന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ എന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വനിതകളുടെ ഉന്നമനമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു

യുദ്ധവിമാനങ്ങൾ പറത്തുന്നതിൽ, പോലീസിൽ, കോർപറേറ്റ് സ്ഥാപനങ്ങളിൽ എല്ലാം സ്ത്രീ സാന്നിധ്യം വർധിച്ചതിൽ രാജ്യം അഭിമാനിക്കുന്നു. സ്റ്റാർട്ടപ്പുകൾ മുതൽ സ്‌പോർട്‌സ് വരെ എല്ലാ മേഖലകളിലും യുവത രാജ്യത്തിന് കീർത്തി കൊണ്ടുവരുന്നു. നിർമിത ബുദ്ധി പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവ ഇന്ത്യ ലോകത്തിന് വഴി കാട്ടുന്നു

പുതിയ ആശയങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ മാറ്റുകയാണ് ലക്ഷ്യം. ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഇന്ന് ലോകത്തിലെ പ്രധാന രാജ്യമാണ് ഇന്ത്യ. നമ്മുടെ യുപിഐ സാങ്കേതിക വിദ്യയോട് വികസിത രാജ്യങ്ങൾക്ക് വരെ മതിപ്പാണ്. സാമൂഹ്യ നീതിയും തുല്യതയും ഉറപ്പാക്കാനും സാങ്കേതിക വിദ്യയെ സർക്കാർ ഉപയോഗിക്കുന്നു.

1700 പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി രാജ്യത്തിന്റെ വ്യോമയാന മേഖ കുതിപ്പിലാണ്. രാജ്യത്തെ മെട്രോ റെയിൽപാത 1000 കിലോമീറ്റർ എന്ന നാഴികക്കല്ല് പിന്നിട്ടു. നിലവിൽ ലോകത്ത് ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ്. എല്ലാവർക്കും ആരോഗ്യം ഉറപ്പാക്കാനായി 1.75 ലക്ഷം ആരോഗ്യമന്ദിരങ്ങൾ. അർബുദം വ്യാപിക്കുന്ന സാഹചര്യത്തിൽ മരുന്നുകളുടെ തീരുവ ഒഴിവാക്കുമെന്നും രാഷ്ട്രപതി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button