Kerala
ബസുകളുടെ മത്സരയോട്ടത്തിനിടെ കൊച്ചിയിൽ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രിക മരിച്ചു

എറണാകുളം മേനക ജംഗ്ഷനിൽ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രികയായ യുവതി മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ബസുകളുടെ മത്സരയോട്ടത്തിനിടെയാണ് അപകടം.
തോപ്പുംപടി സ്വദേശി സനിതയാണ്(36) മരിച്ചത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു ഇവർ. ബൈക്കിൽ പുറകിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. തൊട്ടുമുന്നിലുണ്ടായിരുന്ന ബസിനും പുറകിൽ വന്ന ബസിനുമിടയിൽ ഇവർ കുടുങ്ങി.
ഒരേ ഉടമയുടെ രണ്ട് ബസുകളാണ് മത്സരയോട്ടം നടത്തിയത്. പരുക്കേറ്റ ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനിത മരിച്ചു.
The post ബസുകളുടെ മത്സരയോട്ടത്തിനിടെ കൊച്ചിയിൽ ബസുകൾക്കിടയിൽപ്പെട്ട് ബൈക്ക് യാത്രിക മരിച്ചു appeared first on Metro Journal Online.