Kerala
പാലക്കാട് മീനാക്ഷിപുരത്ത് മർദനമേറ്റ തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞുവീണ് മരിച്ചു

പാലക്കാട് മീനാക്ഷിപുരത്ത് മർദനമേറ്റതിന് പിന്നാലെ കുഴഞ്ഞുവീണ തോട്ടം നടത്തിപ്പുകാരൻ മരിച്ചു. ഗോപാലപുരം സ്വദേശി ജ്ഞാന ശക്തിവേലാണ് മരിച്ചത്.
മർദനത്തിൽ പരുക്കേറ്റ ഇദ്ദേഹത്തെ പൊള്ളാച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ആക്രമണം നടത്തിയതായി കരുതുന്ന കന്നിമാരി, വരവൂർ സ്വദേശികൾക്കായി മീനാക്ഷിപുരം പോലീസ് തെരച്ചിൽ ആരംഭിച്ചു.
The post പാലക്കാട് മീനാക്ഷിപുരത്ത് മർദനമേറ്റ തോട്ടം നടത്തിപ്പുകാരൻ കുഴഞ്ഞുവീണ് മരിച്ചു appeared first on Metro Journal Online.