Kerala

കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട: പോലീസ് റെയ്ഡിനെത്തിയത് പ്രിൻസിപ്പാളിന്റെ കത്തിനെ തുടർന്ന്

കളമശ്ശേരി ഗവ. പോളിടെക്‌നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ നിർണായകമായത് പ്രിൻസിപ്പാൾ പോലീസിന് നൽകിയ കത്ത്. ക്യാമ്പസിൽ ലഹരി ഇടപാട് നടക്കാൻ സാധ്യതയുണ്ടെന്ന് കാണിച്ച് പ്രിൻസിപ്പാൾ 12ാം തീയതി പോലസീന് കത്ത് നൽകിയിരുന്നു

ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിലുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഹോസ്റ്റലിൽ പോലീസ് റെയ്ഡ് നടത്തിയത്. അതേസമയം കേസിൽ രണ്ട് പൂർവ വിദ്യാർഥികളെ കൂടി പിടികൂടി. ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച ആഷികിനെയും സുഹൃത്ത് ഷാരികിനെയുമാണ് പോലീസ് പിടികൂടിയത്

ഇന്നലെ അറസ്റ്റിലായ വിദ്യാർഥികളുടെ മൊഴിയിൽ നിന്നാണ് പൂർവ വിദ്യാർഥികൾക്കെതിരായ തെളിവുകൾ ലഭിച്ചത്. കഴിഞ്ഞ വർഷം ക്യാമ്പസിൽ നിന്ന് പഠിച്ചിറങ്ങിയവരാണ് ഇരുവരും.

The post കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട: പോലീസ് റെയ്ഡിനെത്തിയത് പ്രിൻസിപ്പാളിന്റെ കത്തിനെ തുടർന്ന് appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button