ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പോലീസ് കേസെടുക്കില്ല

ലൗ ജിഹാദ് പരാമർശത്തിൽ ബിജെപി നേതാവ് പിസി ജോർജിനെതിരെ കേസെടുക്കേണ്ടതില്ലെന്ന് പോലീസ് തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇക്കാര്യം തീരുമാനിച്ചത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജിന്റെ വിവാദ പരാമർശം
മീനച്ചിൽ താലൂക്കിൽ മാത്രം ലൗ ജിഹാദിലൂടെ 400 പെൺകുട്ടികളെ നഷ്ടപ്പെട്ടെന്ന് പിസി ജോർജ് പറഞ്ഞിരുന്നു. ഇതിൽ 41 പെൺകുട്ടികളെ മാത്രമാണ് തിരിച്ചുകിട്ടിയത്. പാലാ ബിഷപ് ലഹരിക്കെതിരെ വിളിച്ച സമ്മേളനത്തിലായിരുന്നു പിസി ജോർജിന്റെ പരാമർശം
22, 23 വയസാകുമ്പോൾ ക്രിസ്ത്യൻ പെൺകുട്ടികളെ കെട്ടിച്ച് വിടണമെന്നും ക്രൈസ്തവ സമൂഹം ഇക്കാര്യം ശ്രദ്ധിക്കണമെന്നും പിസി ജോർജ് പറഞ്ഞിരുന്നു. നേരത്തെ മുസ്ലിം വിരുദ്ധ പരാമർശത്തെ തുടർന്ന് പിസി ജോർജിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യത്തിലാണ് പിസി ജോർജ്
The post ലൗ ജിഹാദ് പരാമർശം: പി സി ജോർജിനെതിരെ പോലീസ് കേസെടുക്കില്ല appeared first on Metro Journal Online.