‘ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷം വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു; കോഴിക്കോട് വർഗീയ ധ്രുവീകരണം’

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത്, പ്രത്യേകിച്ച് കോഴിക്കോട് ജില്ലയിൽ വർഗീയ ധ്രൂവീകരണം നടക്കുന്നുവെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം മെഹബൂബ്. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ തകർക്കുന്നതിന് ജമാഅത്തെ ഇസ്ലാമി അടക്കമുള്ള വർഗീയ ശക്തികളെ വലതുപക്ഷം കൂട്ടുപിടിക്കുന്നു
മതനിരപേക്ഷ സ്വഭാവത്തിന് ഭംഗം വരുത്തുന്ന ഏത് പ്രക്രിയയെയും തോൽപ്പിക്കും. വർഗീയത എതിർക്കുന്നതിന് പകരം സിപിഎമ്മിനെ എതിർക്കുന്തനിന്റെ ഭാഗമായി വർഗീയ ശക്തികളെ യുഡിഎഫ് കൂട്ടുപിടിക്കുന്നു. എല്ലാത്തരം വർഗീയതയെയും ഇടതുപക്ഷം ചെറുക്കുമെന്ന് എം മെഹബൂബ് പറഞ്ഞു
47 അംഗ ജില്ലാ കമ്മിറ്റിയെ ഏകകണ്ഠമായാണ് തെരഞ്ഞെടുത്തതെന്ന് മുൻ ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ പറഞ്ഞു. കെ കെ ലതികയാണ് ജില്ലാ സെക്രട്ടറിയായി മെഹബൂബിന്റെ പേര് നിർദേശിച്ചത്. മാധ്യമങ്ങളിൽ പല പേരുകളും ഉയർന്നുവന്നു. പാർട്ടിയെ നയിക്കാൻ പ്രാപ്തരായ ധാരാളം പേർ ജില്ലയിലുണ്ടെന്നതിന്റെ തെളിവാണ് ഇതെന്നും മോഹനൻ മാഷ് പറഞ്ഞു.
The post ‘ഇടതുപക്ഷത്തെ തകർക്കാൻ വലതുപക്ഷം വർഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു; കോഴിക്കോട് വർഗീയ ധ്രുവീകരണം’ appeared first on Metro Journal Online.