Kerala
വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്ക്

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഗോത്ര യുവാവിന് പരുക്ക്. നൂൽപ്പുഴ മറുകര കാട്ടുനായിക്ക ഉന്നതിയിലെ നാരായണൻ (40) നാണ് പരുക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സമീപത്തെ വനത്തിനുള്ളിൽ വിറക് ശേഖരിക്കാനായെത്തിയ നാരായണന് ആനയുടെ തുമ്പി കൈകൊണ്ട് പരുക്കേൽക്കുന്നത്.
അമ്മയ്ക്കും ഭാര്യയ്ക്കും ഒപ്പമായിരുന്നു ഇയാൾ വനത്തിനുള്ളിൽ എത്തിയത്. ഇയാളുടെ പുറത്തും കാലിനുമാണ് പരുക്കേറ്റത്. ഇയാളെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരുക്ക് ഗുരുതരമല്ല.
നാരായണന്റെ അമ്മയ്ക്കും ഭാര്യയ്ക്കും നേരെ കാട്ടാന ആക്രമിക്കാൻ എത്തിയെങ്കിലും സമീപത്തുള്ള ആളുകൾ ബഹളം കൂട്ടിയതിനാൽ ആന പിന്തിരിയുകയായിരുന്നു.
The post വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്ക് appeared first on Metro Journal Online.