Kerala
എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചു: യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി

മലപ്പുറം: ലഹരിമരുന്നായ എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചെന്ന് ആരോപിച്ച് തെരുവില്‍ യുവാക്കള്‍ ഏറ്റുമുട്ടി. ഒതുക്കുങ്ങല്‍ ചോലക്കാട് വളപ്പില്‍ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പെട്രോൾ പമ്പിന്റെ മുന്നില്‍ വച്ച് മൂന്ന് പേര് അടികൂടുന്നത് കണ്ട് നാട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു. എംഡിഎംഎയ്ക്ക് പകരം കർപ്പൂരം നൽകി പറ്റിച്ചെന്ന് പറഞ്ഞായിരുന്നു തർക്കം. വിവരമറിഞ്ഞ് ഒതുക്കുങ്ങൽ പഞ്ചായത്ത് അംഗങ്ങളായ അബ്ദുൾ കരീം, എൻസി കുഞ്ഞിപ്പ എന്നിവരും സ്ഥലത്തെത്തി.
The post എംഡിഎംഎയ്ക്ക് പകരം കര്‍പ്പൂരം നല്‍കി പറ്റിച്ചു: യുവാക്കള്‍ തെരുവില്‍ ഏറ്റുമുട്ടി appeared first on Metro Journal Online.