Kerala
സാങ്കേതിക തകരാര്‍: സ്്‌പൈസ് ജെറ്റ് വിമാനത്തിന് പുറപ്പെടാനായില്ല

നടുമ്പാശേരി: ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന് സാങ്കേതിക തകരാര്‍ കാരണം കൊച്ചിയില്‍നിന്നും ദുബൈയിലേക്കു പുറപ്പെടാനായില്ല. വിമാനം തകരാര്‍ പരിഹരിച്ച് എപ്പോള്‍ പുറപ്പെടുമെന്ന് കൃത്യമായി പറയാന്‍ കമ്പനി അധികൃതര്‍ക്ക് സാധ്യമാവാതെ വന്നതോടെ യാത്രക്കാര്‍ ബഹളംവെച്ചു.
173 യാത്രക്കാരുമായി തിങ്കളാഴ്ച രാത്രി 11.20ന് പുറപ്പെടാന്‍ ഇരുന്ന വിമാനത്തിന്റെ യാത്രയാണ് അനിശ്ചിതമായി നീണ്ടത്. യാത്രക്കാരെ ഇന്നലെ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. വിമാനം രാത്രിയില്‍ പുറപ്പെടുമെന്ന് ഇന്നലെ കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
The post സാങ്കേതിക തകരാര്‍: സ്്‌പൈസ് ജെറ്റ് വിമാനത്തിന് പുറപ്പെടാനായില്ല appeared first on Metro Journal Online.