Kerala
കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ശശിയുടെ മൃതദേഹം കണ്ടെത്തി. പാലാഴി റോഡ് സൈഡിലെ ഓടയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് കോവൂരിൽ താമസിക്കുന്ന കളത്തിൻപൊയിൽ ശശി ഓടയിൽ വീണത്
കോവൂർ എംഎൽഎ റോഡിൽ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്നു ശശി. അബദ്ധത്തിൽ കാൽവഴുതി ഓവുചാലിൽ വീഴുകയായിരുന്നു. വീടിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ശക്തമായ മഴയായതിനാൽ ഓവുചാലിലെ വെള്ളം കുത്തിയൊലിക്കുന്ന നിലയിലായിരുന്നു
ആദ്യം നാട്ടുകാരും പിന്നീട് ഫയർഫോഴ്സും ഓടയിൽ രണ്ടര കിലോമീറ്ററോളം ദൂരം തെരച്ചിൽ നടത്തിയിട്ടും ശശിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
The post കോഴിക്കോട് കോവൂരിൽ ഓടയിൽ വീണ് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി appeared first on Metro Journal Online.