Kerala
മദ്യലഹരിയിൽ കാറോടിച്ച് മറ്റ് വാഹനങ്ങളിൽ ഇടിച്ചു, പിന്നാലെ കാർ മറിഞ്ഞു; പോലീസുകാരൻ അറസ്റ്റിൽ

തൃശ്ശൂർ മാളക്ക് സമീപം മേലടൂരിൽ മദ്യലഹരിയിൽ കാറോടിച്ച പോലീസുകാരൻ അറസ്റ്റിൽ. ചാലക്കുടി ഹൈവേ പോലീസിലെ ഡ്രൈവറായ അനുരാജാണ് മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്.
ഇയാൾ സഞ്ചരിച്ചിരുന്ന കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു.
കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി. മാള പോലീസ് സ്ഥലത്തെത്തിയ അനുരാജിനെ പിടികൂടി. വൈദ്യപരിശോധനയിൽ ഇയാൾ മദ്യപിച്ചതായി സ്ഥിരീകരിച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.
The post മദ്യലഹരിയിൽ കാറോടിച്ച് മറ്റ് വാഹനങ്ങളിൽ ഇടിച്ചു, പിന്നാലെ കാർ മറിഞ്ഞു; പോലീസുകാരൻ അറസ്റ്റിൽ appeared first on Metro Journal Online.