അനുമതിയില്ലാതെ പ്രതിഷേധം; ബിജെപി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ അറസ്റ്റിൽ

ബിജെപി തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ അറസ്റ്റിൽ. പോലീസ് അനുമതിയില്ലാതെ പ്രതിഷേധിച്ചതിനാണ് അറസ്റ്റ്. സർക്കാരിന് കീഴിലുള്ള മദ്യവിൽപ്പന കേന്ദ്രമായ ടാസ്മാകിൽ 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ചെന്നെ എഗ്മോറിലെ ടാസ്മാക് ആസ്ഥാനത്ത് മുന്നിൽ വെച്ച് പ്രതിഷേധിക്കാൻ പുറപ്പെട്ട അണ്ണാമലൈയെ അക്കാറൈയിലെ വീടിന് സമീപത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്. മറ്റ് ബിജെപി നേതാക്കളെ പോലീസ് വീട്ടുതടങ്കലിലാക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
തമിഴിസൈ സൗന്ദർരാജൻ, വിനോജ് പി, സെൽവം തുടങ്ങിയവരുടെ വീട് പോലീസ് വളഞ്ഞതിന് പിന്നാലെയാണ് ഈ പരാതിയുയർന്നത്. ടാസ്മാകിൽ 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്ന ഇഡി റിപ്പോർട്ടിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി ഇന്ന് പ്രക്ഷോഭം പ്രഖ്യാപിച്ചിരുന്നു. വലിയ രീതിയിൽ പ്രതിഷേധക്കാരെ കൈകാര്യം പോലീസിനെയും വിന്യസിച്ചിരുന്നു.
The post അനുമതിയില്ലാതെ പ്രതിഷേധം; ബിജെപി തമിഴ്നാട് പ്രസിഡന്റ് അണ്ണാമലൈ അറസ്റ്റിൽ appeared first on Metro Journal Online.