ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി

ഉത്സവങ്ങളിൽ ആന എഴുന്നള്ളിപ്പ് പൂർണമായും തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്ന് സുപ്രീം കോടതി നിരീക്ഷണം. ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗമാണെന്ന് ജസ്റ്റിസുമാരായ ബിവി നാഗരത്ന, സതീഷ് ചന്ദ്രശർമ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു
സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു
ഹൈക്കോടതി ഉത്തരവിനെതിരെ വിശ്വ ഗജസേവ സമിതി എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഡിവിഷൻ ബെഞ്ചിലെ നടപടികൾ പൂർണമായും സ്റ്റേ ചെയ്യണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും സുപ്രീം കോടതി അംഗീകരിച്ചില്ല.
The post ആന എഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി appeared first on Metro Journal Online.