Kerala
മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

മുസ്ലിം വിരുദ്ധ പരാമർശത്തിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ഹർജി അടുത്ത മാസം അഞ്ചിന് പരിഗണിക്കും. നാലാം തവണയാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്.
ഹർജിയിൽ തീർപ്പാകും വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിർദേശിച്ചിരുന്നു. ഇന്ന് ഹർജി പരിഗണിച്ചപ്പോൾ പ്രോസിക്യൂഷനെ കോടതി വിമർശിക്കുകയും ചെയ്തു. വിദ്വേഷ പരാമർശത്തിന്റെ പൂർണരൂപം എഴുതി നൽകണമെന്ന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഇത് ചെയ്തിരുന്നില്ല
ജനുവരി 6ന് ഒരു ചാനൽ ചർച്ചയിൽ സംസാരിക്കുന്നതിനിടെയാണ് പിസി ജോർജ് വിദ്വേഷ പരാമർശം നടത്തിയത്. ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്.
The post മുസ്ലിം വിരുദ്ധ പരാമർശം: പിസി ജോർജിന്റെ മുൻകൂർ ജാമ്യ ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി appeared first on Metro Journal Online.