Kerala
16കാരനായ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി; അധ്യാപകൻ പിടിയിൽ

വയനാട് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ അധ്യാപകൻ പിടിയിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷാണ്(39) പിടിയിലായത്
സുൽത്താൻ ബത്തേരി പോലീസ് സ്‌റ്റേഷൻ പരിധിയിലുള്ള സ്‌കൂളിലെ 16 വയസുകാരനാണ് പീഡനത്തിന് ഇരയായത്. വിദ്യാർഥികളെ കൗൺസിലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്
അധ്യാപകൻ താമസിച്ചിരുന്ന മുറിയിൽ എത്തിച്ചാണ് പീഡനം നടത്തിയത്. പരാതിക്ക് പിന്നാലെ സുൽത്താൻ ബത്തേരി പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.