Kerala
കത്തിക്കയറി സ്വർണവില; പവന് ചരിത്രത്തിലാദ്യമായി 66,000 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ പുതിയ റെക്കോർഡ്. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 66,000 രൂപയിലെത്തി. ഇന്ന് ഒരു പവന് 320 രൂപയാണ് വർധിച്ചത്.
ഗ്രാമിന് 40 രൂപ വർധിച്ചു. 22 കാരറ്റ് സ്വർണം ഗ്രാമിന് 8250 രൂപയായി. ഈ മാസം 14ന് രേഖപ്പെടുത്തിയ 65,840 രൂപയെന്ന സർവകാല റെക്കോർഡാണ് ഇന്ന് തകർന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ വർധിച്ച് 6810 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 111 രൂപയിൽ തുടരുകയാണ്.
The post കത്തിക്കയറി സ്വർണവില; പവന് ചരിത്രത്തിലാദ്യമായി 66,000 രൂപയായി appeared first on Metro Journal Online.