കാറിന് നേർക്ക് പാഞ്ഞടുത്ത് കാട്ടാന; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

കുറ്റ്യാടി പക്രംതളം ചുരത്തിൽ കാർ യാത്രക്കാർക്ക് നേരെ ചിന്നം വിളിച്ച് പാഞ്ഞടുത്ത് കാട്ടാന. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വയനാട് സ്വദേശികളായ വാളാട് പുത്തൂർ വള്ളിയിൽ വീട്ടിൽ റിയാസും ബന്ധുക്കളുമാണ് കാറിലുണ്ടായിരുന്നത്. അത്ഭുതകരമായാണ് ഇവർ രക്ഷപ്പെട്ടത്
കോഴിക്കോട് വിമാനത്താവളത്തിൽ ബന്ധുവിനെ കൂട്ടാനായി പോയതാണ് ഇവർ. ഇതിനിടയിലാണ് വയനാട് ജില്ലയിൽ ചുരം തുടങ്ങുന്ന സ്ഥലത്ത് വെച്ച് കാട്ടാന ഇവർ സഞ്ചരിച്ച കാറിന് നേർക്ക് പാഞ്ഞടുത്തത്. കാറിൽ കുത്തിയ ശേഷം കാട്ടാന തിരിഞ്ഞു പോകുകയായിരുന്നു
കാറിലുള്ളവർക്ക് ആർക്കും പരുക്കേറ്റിട്ടിട്ടില്ല. ആന പാഞ്ഞടുക്കുന്നതും കാറിൽ കുത്തിയ ശേഷം പിന്തിരിഞ്ഞു പോകുന്നതിന്റെയും ദൃശ്യങ്ങൾ കാറിലുണ്ടായിരുന്നവർ പകർത്തിയിരുന്നു.
The post കാറിന് നേർക്ക് പാഞ്ഞടുത്ത് കാട്ടാന; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു appeared first on Metro Journal Online.