കളമശ്ശേരി പോളി കഞ്ചാവ് കേസ്: മുഖ്യ പ്രതികളായ രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ

കളമശ്ശേരി ഗവ പോളിടെക്‌നിക്കിലെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് മുഖ്യ പ്രതികൾ പിടിയിൽ. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയ ബംഗാൾ സ്വദേശികളായ സൊഹൈൽ, അഹന്തോ മണ്ഡൽ എന്നിവരാണ് പിടിയിലായത്. ആലുവയിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്
ഇതര സംസ്ഥാന തൊഴിലാളികളാണ് കോളേജിലേക്ക് കഞ്ചാവ് എത്തിച്ച് നൽകുന്നതെന്ന് പിടിയിലായ ആഷിക്കും ഷാലിക്കും മൊഴി നൽകിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
കഴിഞ്ഞ ദിവസം നടന്ന റെയ്ഡിലാണ് കോളേജ് ഹോസ്റ്റലിൽ നിന്ന് രണ്ട് കിലോ കഞ്ചാവും മദ്യവും പോലീസ് കണ്ടെത്തിയത്. ഹോളി ആഘോഷത്തിന്റെ ഭാഗമായി ഹോസ്റ്റലിൽ ലഹരി പാർട്ടി നടക്കാൻ ഇടയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
The post കളമശ്ശേരി പോളി കഞ്ചാവ് കേസ്: മുഖ്യ പ്രതികളായ രണ്ട് ബംഗാൾ സ്വദേശികൾ പിടിയിൽ appeared first on Metro Journal Online.