WORLD

ലോസ് ആഞ്ചല്‍സിനെ കാര്‍ന്നുതിന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കി

അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ആള്‍നാശവും ഉണ്ടാക്കിയ കാട്ടുതീ നിയന്ത്രണ വിധേയമാക്കി. അഗ്നിശമന ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്ത കാട്ടുതീയില്‍ ലക്ഷക്കണക്കിന് ഡോളറിന്റെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

തെക്കന്‍ കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ പാലിസേഡ്‌സ്, ഈറ്റണ്‍ എന്നീ നാടുകളെ കത്തിച്ചാമ്പലാക്കിയ കാട്ടുതീയില്‍ 37,000 ഏക്കറിലധികം (150 ചതുരശ്ര കിലോമീറ്റര്‍) ഭൂമികളും 10,000ത്തിലധികം വീടുകളും കത്തി നശിച്ചിരുന്നു. നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

രണ്ട് തീപിടുത്തങ്ങളും 100 ശതമാനം നിയന്ത്രണവിധേയമാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദിവസങ്ങളോളം തീപിടിത്തം ഗുരുതരമായ ഭീഷണി ഉയര്‍ത്താത്തതിനാല്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ നേരത്തെ പിന്‍വലിച്ചിരുന്നു. രണ്ട് തീപിടുത്തങ്ങളും ജനുവരി 7 നാണ് ആരംഭിച്ച്ത്.

അവയുടെ കൃത്യമായ കാരണം അന്വേഷണത്തിലാണ്. കാലാവസ്ഥാ വ്യതിയാനം മഴ കുറയ്ക്കുന്നതിലൂടെയും സസ്യങ്ങളെ ഉണങ്ങുന്നതിലൂടെയും കത്തുന്ന വരള്‍ച്ചയും ശക്തമായ സാന്താ അന കാറ്റുമാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് വിദഗ്ധര്‍ വിലയിരുത്തിയത്. ഫാസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് മൂലമുണ്ടാകുന്ന ആഗോളതാപനം മൂലം തീപിടുത്തത്തിന് ആക്കം കൂട്ടുന്ന സാഹചര്യങ്ങള്‍ ഏകദേശം 35 ശതമാനം കൂടുതലാണെന്നാണ് നിഗമനത്തില്‍ പറയുന്നത്. രണ്ട് തീപിടുത്തങ്ങള്‍ ലോസ് ഏഞ്ചല്‍സിലെയും മാലിബുവിലെയും സമ്പന്നമായ പസഫിക് പാലിസേഡ്‌സ് പരിസരങ്ങളിലും ലോസ് ഏഞ്ചല്‍സ് കൗണ്ടിയിലെ അല്‍തഡെന കമ്മ്യൂണിറ്റിയിലും മൂന്നാഴ്ചയിലേറെയായി ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നശിപ്പിച്ചിട്ടുണ്ട്.

The post ലോസ് ആഞ്ചല്‍സിനെ കാര്‍ന്നുതിന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button