രാഷ്ട്രീയമില്ല, പറഞ്ഞത് ഭാരതീയൻ എന്ന നിലയിൽ; മോദി പ്രശംസയെ ന്യായീകരിച്ച് ശശി തരൂർ

റഷ്യ-യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ച നിലപാടിനെ പ്രശംസിച്ചുള്ള പ്രസ്താവനയെ ന്യായീകരിച്ച് എഐസിസി പ്രവർത്തക സമിതി അംഗവും എംപിയുമായ ശശി തരൂർ. താൻ സംസാരിച്ചത് ഭാരതീയൻ എന്ന നിലയിലാണ്. രാഷ്ട്രീയം കാണുന്നില്ലെന്നും തരൂർ പറഞ്ഞു
യുക്രൈനുമായും റഷ്യയുമായും ഇന്ത്യക്ക് നല്ല ബന്ധമുണ്ട്. ആ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ നയതന്ത്ര ചർച്ചയിൽ ഇന്ത്യക്ക് പങ്കെടുക്കാനാകും. എന്നാൽ താൻ നേരത്തെ പറഞ്ഞ് ഈ നിലപാടായിരുന്നില്ല. ഇപ്പോൾ ഇക്കാര്യം പറഞ്ഞത് ഭാരതീയൻ എന്ന നിലയിലാണെന്നും തരൂർ പ്രതികരിച്ചു
ശശി തരൂരിന്റെ പരാമർശം താൻ കേട്ടിട്ടില്ലെന്നും അത്തരത്തിൽ പറഞ്ഞെങ്കിൽ പാർട്ടി വിലയിരുത്തി തീരുമാനങ്ങൾ എടുക്കുമെന്നുമായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചത്. തരൂർ പറഞ്ഞതിന്റെ സാഹചര്യത്തെ കുറിച്ചും തനിക്കറിയില്ല. പിന്നെ എങ്ങനെ പ്രതികരിക്കുമെന്നാണ് സുധാകരൻ ചോദിച്ചത്.
The post രാഷ്ട്രീയമില്ല, പറഞ്ഞത് ഭാരതീയൻ എന്ന നിലയിൽ; മോദി പ്രശംസയെ ന്യായീകരിച്ച് ശശി തരൂർ appeared first on Metro Journal Online.