Kerala

ആശമാരുടെ സമരം: ഓണറേറിയം മൂന്നിരട്ടി വർധിപ്പിക്കണമെന്നത് ഉടനെ നടപ്പാകില്ലെന്ന് ആരോഗ്യമന്ത്രി

ഓണറേറിയം 21000 രൂപയാക്കണം, വിരമിക്കൽ ആനുകൂല്യം എന്നിവ സമരം ചെയ്യുന്ന ആശമാർ ആവർത്തിക്കുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ആശ പ്രവർത്തകരുമായി നടത്തിയ ചർച്ചക്ക് ശേഷമായിരുന്നു പ്രതികരണം.

ആശമാരുടെ ഓണറേറിയം കൂട്ടരുതെന്ന നിലപാട് കേരളത്തിനില്ല. എന്നാൽ വേതനം മൂന്നിരട്ടി കൂട്ടണമെന്ന് പറഞ്ഞാൽ പല കാര്യങ്ങളും പരിഗണിച്ച് മാത്രമേ അത് ആലോചിക്കാൻ പോലും കഴിയൂവെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 26,125 ആശമാരാണ് ഉള്ളത്. 400ഓളം പേരാണ് സമരത്തിനുള്ളത്.

കേരളത്തിൽ ആശമാർക്ക് അധിക ജോലി എന്ന ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നുണ്ട്. ദേശീയ മാനദണ്ഡപ്രാകരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 2006ൽ നിശ്ചയിച്ച ഇൻസെന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിൽ കാണുമെന്ന് സമരക്കാരെ അറിയിച്ചതാണെന്നും മന്ത്രി പറഞ്ഞു.

The post ആശമാരുടെ സമരം: ഓണറേറിയം മൂന്നിരട്ടി വർധിപ്പിക്കണമെന്നത് ഉടനെ നടപ്പാകില്ലെന്ന് ആരോഗ്യമന്ത്രി appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button