WORLD

37 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി, 1500 പേർക്ക് ശിക്ഷാ ഇളവ്; പടിയിറങ്ങും മുമ്പ് ബൈഡന്റെ നിർണായക തീരുമാനം

അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 40 തടവുകാരിൽ 37 പേരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. വധശിക്ഷക്ക് വേണ്ടി വാദിക്കുന്ന ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബൈഡന്റെ നിർണായക ഉത്തരവ്. 1500 പേരുടെ ജയിൽശിക്ഷ ഇളവ് ചെയ്ത് ബൈഡൻ രണ്ടാഴ്ച മുമ്പ് ഉത്തരവിറക്കിയിരുന്നു

പോലീസുകാരെയും പട്ടാളക്കാരെയും കൊന്നവരും ലഹരിമരുന്ന് ഇടപാട് നടത്തിയവരും ബാങ്ക് കൊള്ള ചെയ്തവരുമെല്ലാം ശിക്ഷാ ഇളവ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. ട്രംപിന്റെ ഭരണകാലത്ത് 13 ഫെഡറൽ തടവുകാരുടെ വധശിക്ഷ നടപ്പാക്കിയിരുന്നു.

ഇനി മൂന്ന് പേർ മാത്രമാണ് ഫെഡറൽ സർക്കാരിന്റെ വധശിക്ഷ തടവുകാരായി ബാക്കിയുള്ളത്. 2021 ജനുവരി 20ന് അധികാരമേറ്റ ബൈഡൻ അതേ വർഷം തന്നെ വധശിക്ഷക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു.

The post 37 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി, 1500 പേർക്ക് ശിക്ഷാ ഇളവ്; പടിയിറങ്ങും മുമ്പ് ബൈഡന്റെ നിർണായക തീരുമാനം appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button