നിരപരാധിയാണ്, തന്നെ കേസിൽ കുടുക്കിയതാണ്; ബംഗളൂരു സ്വർണക്കടത്ത് കേസ് പ്രതി രന്യ

തനിക്ക് ഉറങ്ങാൻ കഴിയുന്നില്ലെന്നും കടുത്ത മാനസിക സംഘർഷത്തിലാണെന്നും ബംഗളൂരു സ്വർണക്കടത്ത് കേസിൽ പിടിയിലായ കന്നഡ നടി രന്യ റാവു. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയപ്പോഴാണ് രന്യ വികാരാധീനയായത്. കോടതി മുറിയിൽ വെച്ച് അഭിഭാഷകരോട് പൊട്ടിക്കരഞ്ഞു കൊണ്ടാണ് നടി സംസാരിച്ചത്
നിരപരാധിയാണെന്നും കേസിൽ കുടുക്കുകയാണെന്നും രന്യ റവന്യു ഇന്റലിജൻസ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിൽ പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്നത് 17 സ്വർണക്കട്ടികളാണെന്ന് ഇവർ സമ്മതിച്ചു. ദുബൈക്ക് പുറമെ യൂറോപ്പ്, അമേരിക്ക, മറ്റ് ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കും യാത്ര ചെയ്തിരുന്നതായി നടി മൊഴി നൽകി
6 മാസത്തിനിടെ 27 തവണയാണ് രന്യ ദുബൈയിൽ പോയത്. ദുബൈയിലെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന ആളാണെന്നാണ് അറസ്റ്റിന് ശേഷം രന്യ ഡിആർഐയോട് പറഞ്ഞിരുന്നത്.
The post നിരപരാധിയാണ്, തന്നെ കേസിൽ കുടുക്കിയതാണ്; ബംഗളൂരു സ്വർണക്കടത്ത് കേസ് പ്രതി രന്യ appeared first on Metro Journal Online.