എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ സന്ദേശം പങ്കുവെക്കാൻ: കെ മുരളീധരൻ

എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥിയെ വിജയിപ്പിക്കാനുള്ള ഗൂഢാലോചനയുടെ തുടക്കമായിരുന്നുവിത്. പൂരം കലങ്ങിയതോടെ മുഴുവൻ വികാരവും ബിജെപിക്ക് അനുകൂലമാക്കി
ആർഎസ്എസ് നേതാവിനെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ കാണാൻ പോകുമ്പോൾ മുഖ്യമന്ത്രിയെയോ ഡിജിപിയെയോ അറിയിക്കേണ്ടതാണ്. സ്വകാര്യ സന്ദർശനമെന്നാണ് അജിത് കുമാർ പറയുന്നത്. എന്നാൽ കൂടിക്കാഴ്ചയിൽ ആർഎസ്എസ് നേതാവുമായി മുഖ്യമന്ത്രിയുടെ സന്ദേശം പങ്കുവെക്കുകയാണ് എഡിജിപി ചെയ്തത്
ബിജെപിക്ക് കേരളത്തിൽ എംപിയുണ്ടായതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. വിഡി സതീശന്റെ ആരോപണം നിഷേധിക്കാൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞില്ലെന്നും മുരളീധരൻ പറഞ്ഞു.
The post എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ സന്ദേശം പങ്കുവെക്കാൻ: കെ മുരളീധരൻ appeared first on Metro Journal Online.