Kerala
തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തിരുവനന്തപുരം ശിശു ക്ഷേമസമിതിയിൽ നവജാത ശിശു മരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുട്ടിയെ ഇന്ന് രാവിലെ എസ് എ ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയാണ് മരണം.
ആറ് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്ന് 20 ദിവസത്തോളം കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ശിശുക്ഷേമ സമിതിയിൽ തിരികെ എത്തിച്ചത്.
ഇന്ന് ശ്വാസതടസ്സം വീണ്ടും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ശിശുക്ഷേമ സമിതിയിൽ ഒരു മാസത്തിനിടെ മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണിത്.
The post തിരുവനന്തപുരം ശിശുക്ഷേമ സമിതിയിൽ ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു appeared first on Metro Journal Online.