രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ചു; കേരളത്തിന് ഒന്ന്

രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ച് കേന്ദ്ര സർക്കാർ. 85 കേന്ദ്രീയ വിദ്യാലയങ്ങൾക്കൊപ്പം 28 നവോദയ വിദ്യാലയങ്ങളും തുടങ്ങാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി യോഗത്തിലാണ് തീരുമാനം
പുതിയത് സ്ഥാപിക്കുന്നതിന് പുറമെ നിലവിലുള്ളവയുടെ വികസനത്തിനായി 5872 കോടി രൂപയും അനുവദിച്ചു. നിലവിലെ മാനദണ്ഡങ്ങൾ അനുസരിച്ച് ഒരു കേന്ദ്രീയ വിദ്യാലയത്തിൽ 63 പേർക്ക് ജോലി ലഭിക്കും. ഒരു കേന്ദ്രീയ വിദ്യാലയത്തിന്റെ വിപുലീകരണത്തിലൂടെ 33 പുതിയ തസ്തികകൾ കൂട്ടിച്ചേർക്കും
കേരളത്തിന് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം അനുവദിച്ചിട്ടുണ്ട്. ഇടുക്കിയിലെ തൊടുപുഴയിലാണ് പുതിയ കേന്ദ്രീയ വിദ്യാലയം ആരംഭിക്കുക. ഇതോടെ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം 39 ആകും.
The post രാജ്യത്ത് പുതുതായി 85 കേന്ദ്രീയ വിദ്യാലയങ്ങൾ കൂടി അനുവദിച്ചു; കേരളത്തിന് ഒന്ന് appeared first on Metro Journal Online.