Kerala

കേരളത്തില്‍ മരണനിരക്ക് കുറയുന്നത് സര്‍ക്കാരിന് പെന്‍ഷന്‍ ബാധ്യതയാകുന്നു: മന്ത്രി സജി ചെറിയാൻ

ആലപ്പുഴ: കേരളത്തില്‍ മരണനിരക്ക് കുറയുന്നത് സര്‍ക്കാരിന് ബാധ്യതയാകുമെന്ന് മന്ത്രി സജി ചെറിയാന്‍. മരണനിരക്ക് കുറയുന്നത് സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യത വര്‍ധിക്കാന്‍ കാരണമാകുമെന്ന സൂചനയോടെ മന്ത്രി നടത്തിയ പ്രസംഗം വിവാദത്തില്‍. 94 വയസുള്ള തന്റെ അമ്മയും പെന്‍ഷന്‍ വാങ്ങിക്കുന്നുണ്ട്. എന്തിനാണ് അമ്മയ്ക്ക് പെന്‍ഷനെന്ന് താന്‍ ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേരള എന്‍ജിഒ സംസ്ഥാന സമ്മേളന സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ സജി ചെറിയാന്‍ പറഞ്ഞ കാര്യങ്ങളാണ് വിവാദമായിരിക്കുന്നത്. ജീവനക്കാരുടെ പെന്‍ഷന്‍, ശമ്പളം, ക്ഷേമപെന്‍ഷന്‍ തുടങ്ങിയ സംസ്ഥാന സര്‍ക്കാരിന്റെ ബാധ്യതകള്‍ വിവരിക്കുന്നതിനിടെയായിരുന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്.

പെന്‍ഷന്‍ സ്വീകരിക്കുന്ന ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിലുള്ളത്. എന്നാല്‍ മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും മരിക്കണമെന്നല്ല താന്‍ പറഞ്ഞതിന്റെ അര്‍ത്ഥമെന്നും സജി ചെറിയാന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ആരോഗ്യ പരിപാലനത്തില്‍ കേരളം ഒന്നാം സ്ഥാനത്താണ്. അതൊരു പ്രശ്‌നമാണ്. ജനിക്കുന്നത് മാത്രമല്ല, മരിക്കുന്നതിന്റെയും എണ്ണം കുറവാണ്. 80,90,95,100 വയസ് വരെയുള്ളവരൊക്കെ ജീവിച്ചിരിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

The post കേരളത്തില്‍ മരണനിരക്ക് കുറയുന്നത് സര്‍ക്കാരിന് പെന്‍ഷന്‍ ബാധ്യതയാകുന്നു: മന്ത്രി സജി ചെറിയാൻ appeared first on Metro Journal Online.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button