Kerala
വിദേശത്ത് നിന്നുമെത്തി വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ ഡോക്ടർ മരിച്ചു

വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ ഡോക്ടർ വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ 6 മണിക്ക് ആയുർ കമ്പക്കോട് നടന്ന അപകടത്തിലാണ് പത്തനംതിട്ട ചന്ദനപ്പള്ളി വടക്കേക്കര ഹൗസിൽ ഡോ. ബിന്ദു ഫിലിപ്പ്(48) മരിച്ചത്
ഷാർജയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ബിന്ദു ഇവിടെ നിന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് കാർ അപകടത്തിൽപ്പെട്ടത്. പിൻസീറ്റിലാണ് ബിന്ദു ഇരുന്നിരുന്നത്.
പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ,
The post വിദേശത്ത് നിന്നുമെത്തി വീട്ടിലേക്കുള്ള യാത്രക്കിടെ വാഹനാപകടത്തിൽ ഡോക്ടർ മരിച്ചു appeared first on Metro Journal Online.