Kerala

അസർബൈജാനിൽ നിന്ന് മമ്മുട്ടി ഓടിയെത്തി; അദ്ദേഹം പോയിട്ടും മറക്കാൻ പറ്റുന്നില്ല

ഷൂട്ടിംഗിനായി അസര്‍ബൈജാനില്‍ പോയ മെഗാ സ്റ്റാര്‍ മമ്മൂട്ടി തിരിച്ചെത്തി. നേരെ വന്നത് കോഴിക്കോട്ട് നടക്കാവിലുള്ള എം ടി വാസുദേവന്‍ നായരുടെ വീട്ടില്‍. പ്രിയ സുഹൃത്തും അതിലുപരി ഗുരുവുമായ എം ടിയുടെ മരണത്തിന് ശേഷം ആദ്യമായാണ് മമ്മൂട്ടി നാട്ടിലെത്തുന്നത്.

മരണ വാര്‍ത്ത അറിഞ്ഞ ശേഷം നാട്ടിലേക്ക് തിരിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. വിമാനാപകടം നടന്നതും ഇന്ത്യയിലേക്കുള്ള ഫ്‌ളൈറ്റ് ലഭിക്കാതിരുന്നതും വിനയായി. ഒടുവില്‍ നിറകണ്ണുകളോടെ ഇന്നാണ് മമ്മൂട്ടി എം ടിയുടെ വസതിയിലെത്തുന്നത്.

കൊട്ടരം റോഡിലുള്ള എംടിയുടെ വസതിയായ സിത്താരയിലേക്ക് മമ്മൂട്ടി എത്തുന്നതിന്റെയും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. വൈറലാണ്. എംടിയുടെ ഭാര്യയും മകളും മരുമകനും കൊച്ചുമക്കളുമെല്ലാം ചേര്‍ന്നാണ് മമ്മൂട്ടിയെ സ്വീകരിച്ചത്.

നടനും സംവിധായകനുമായ രമേഷ് പിഷാരടിക്കൊപ്പമായിരുന്നു മമ്മൂട്ടി എം ടിയുടെ വസതിയിലെത്തിയത്. സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെ മാധ്യമങ്ങളോട് മമ്മൂട്ടി പ്രതികരിച്ചു. പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് താരം സംസാരിച്ച് തുടങ്ങിയത്. എംടിയുമായുള്ള അടുപ്പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പോയിട്ട് പത്ത് ദിവസമായി. മറക്കാന്‍ പറ്റാത്തതിനാലാണ് വന്നത്. അത്രയേയുള്ളു എന്നായിരുന്നു പ്രതികരണം.

എം ടിയെ അവസാനനോക്ക് കാണാൻ മോഹൻലാൽ അടക്കമുള്ള നടൻമാർ എത്തിയിരുന്നു. അന്നെല്ലാം മമ്മുട്ടിയുടെ അസാന്നിധ്യം ചർച്ചയായിരുന്നു. പിന്നീടാണ് അദ്ദേഹം നാട്ടിലില്ലെന്ന വിവരം പുറത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button