കേരളത്തിൽ അഭയം തേടി വിവാഹിതരായ ജാർഖണ്ഡ് സ്വദേശികൾക്ക് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി

കുടുംബങ്ങളുടെ ഭീഷണിയെ തുടർന്ന് ജാർഖണ്ഡിൽ നിന്ന് ഒളിച്ചോടി കേരളത്തിൽ അഭയം തേടി വിവാഹിതരായ ദമ്പതികൾക്ക് സംരക്ഷണം നൽകണമെന്ന് കേരളാ പോലീസിനോട് ഹൈക്കോടതി. കായംകുളത്ത് താമസിക്കുന്ന മുഹമ്മദ് ഗാലിബും ആശ വർമയും സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.
ജാർഖണ്ഡ് പോലീസിനൊപ്പം തങ്ങളുടെ കുടുംബവും കേരളത്തിൽ എത്തി ഭീഷണിപ്പെടുത്തിയതായി ദമ്പതികൾ പരാതിയിൽ ആരോപിച്ചു. ഹർജിക്കാരെ നിർബന്ധിച്ച് ജാർഖണ്ഡിലേക്ക് കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും പോലീസിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ നിന്നുള്ളവരാണ് പരാതിക്കാർ. പത്ത് വർഷമായി ഇവർ പ്രണയത്തിലായിരുന്നു. ദുരഭിമാന കൊല ഭയന്ന് ഫെബ്രുവരി 2ന് കേരളത്തിലേക്ക് താമസം മാറി. ഫെബ്രുവരി 11ന് ആചാരപ്രകാരം വിവാഹിതരായെന്നും ഇരുവരും കോടതിയെ അറിയിച്ചു. എന്നാൽ കേരളാ പോലീസ് തടസ്സം അറിയിച്ചിട്ടും ജാർഖണ്ഡ് പോലീസ് കായംകുളത്ത് തുടരുകയാണ്.
The post കേരളത്തിൽ അഭയം തേടി വിവാഹിതരായ ജാർഖണ്ഡ് സ്വദേശികൾക്ക് സുരക്ഷയൊരുക്കണമെന്ന് ഹൈക്കോടതി appeared first on Metro Journal Online.