Kerala
ഷാൻ റഹ്മാനെതിരെ വഞ്ചനാ കേസ്; സംഗീത പരിപാടിയുടെ പേരിൽ 38 ലക്ഷം രൂപ പറ്റിച്ചു

സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരെ വഞ്ചന കേസ്. സംഗീത പരിപാടിയുടെ പേരിൽ കോടികൾ തട്ടിയെന്നാണ് പരാതി. പ്രൊഡക്ഷൻ മാനേജരും, ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതിക്കാരൻ. കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ച വഴി 38 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
എറണാകുളം സൗത്ത് പൊലീസ് ഷാൻ റഹ്മാനും ഭാര്യക്കുമെതിരെ കേസെടുത്തു.
ജനുവരിയിലാണ് സംഗീത പരിപാടി നടന്നത്. പരിപാടി കഴിഞ്ഞ ശേഷം പണം നൽകാമെന്ന് പറഞ്ഞിട്ട് നൽകിയില്ലെന്നും അതിലൂടെ 38 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് നിജു രാജ് പരാതിയിൽ പറയുന്നത്.
The post ഷാൻ റഹ്മാനെതിരെ വഞ്ചനാ കേസ്; സംഗീത പരിപാടിയുടെ പേരിൽ 38 ലക്ഷം രൂപ പറ്റിച്ചു appeared first on Metro Journal Online.